അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
കറാച്ചി: അയ്യായിരത്തിലേറെ സ്ത്രീകളെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ വനിതാ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തെന്ന് തലവന്‍ മസൂദ് അസര്‍. അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മസൂദ് അസര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ പോസ്ററിലൂടെയായിരുന്നു മസൂദ് അസറിന്‍റെ വെളിപ്പെടുത്തല്‍. റിക്രൂട്ട്മെന്‍റ് ആരംഭിച്ച് ആഴ്ചകള്‍ക്കകം 5,000 പേര്‍ ചേര്‍ന്നുവെന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്നും മസൂദ് അസര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്ററില്‍ പറയുന്നു.

ജമാഅത്ത് ഉല്‍ മോമിനാത്ത് എന്നാണ് ജെയ്ഷെ മുഹമ്മദ് അടുത്തിടെ രൂപീകരിച്ച വനിതാ വിഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. മസൂദ് അസറിന്‍റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട യൂസഫ് അസറിന്‍റെ ഭാര്യ കൂടിയാണ് സാദിയ.
- dated 05 Dec 2025

Comments:

Keywords: Other Countries - Otta Nottathil - mazood_azhare_women_suicide_squad Other Countries - Otta Nottathil - mazood_azhare_women_suicide_squad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.